Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Killed

Pathanamthitta

തു​ക​ല​ശേ​രി​യി​ല്‍ സ്‌​കൂ​ട്ട​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു, ര​ണ്ടു പേ​ര്‍ മ​രി​ച്ചു

തി​രു​വ​ല്ല: എം​സി റോ​ഡി​ലെ തി​രു​വ​ല്ല തു​ക​ല​ശേ​രി​യി​ല്‍ സ്‌​കൂ​ട്ട​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ര​ണം. സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ ത​ല​വ​ടി സ്വ​ദേ​ശി അ​ജീ​ഷ് മോ​ഹ​ന​ന്‍ (29), ബീ​ഹാ​ര്‍ സ്വ​ദേ​ശി നി​യാ​സ് ഹ​വാ​രി (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം​വി​ട്ട് എ​ത്തി​യ പി​ക്ക​പ്പ്‌​വാ​ന്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ജീ​ഷി​നെ ഉ​ട​ന്‍​ത​ന്നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ജീ​ഷ് ഹ​വാ​രി​യും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു.

സം​ഭ​വ സ​മ​യം ക​ന​ത്ത മ​ഴ ഉ​ണ്ടാ​യി​രു​ന്നു. പി​ക്ക​പ്പ് മ​ഴ വെ​ള്ള​ത്തി​ല്‍ തെ​ന്നി മാ​റി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ന്‍ റോ​ഡ​രി​കി​ലെ പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. പി​ക്ക​പ്പി​ലെ ഡ്രൈ​വ​ര്‍​ക്ക് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. തി​രു​വ​ല്ല പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

District News

ഓട്ടോറിക്ഷ സൈക്കിളിലിടിച്ചു; ര​ണ്ടു പേ​ർ മ​രി​ച്ചു

മാ​ന്നാ​ർ: ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ത്തി​ൽ വി​മു​ക്ത​ഭ​ട​നാ​യ ഓ​ട്ടോ​ ഡ്രൈ​വ​ർ​ക്കു പി​ന്നാ​ലെ സെെ​ക്കി​ൾ യാ​ത്രി​ക​നും മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ക​ട​പ്ര​യി​ലാ​ണ് അ​പ​ക​ടമുണ്ടാ​യ​ത്.


പ​ഞ്ചാ​യ​ത്തി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷാ സൈ​ക്കി​ൾ യാ​ത്രി​ക​നെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​നി​ട​യി​ൽ സെെ​ക്കി​ളി​ൽ ത​ട്ടി​യശേ​ഷം മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ ഉ​ഷാ​ഭ​വ​ന​ത്തി​ൽ നാ​രാ​യ​ണ​ക്കു​റു​പ്പ് (57) അ​പ​ക​ട​സ്ഥ​ല​ത്തുത​ന്നെ മ​രി​ച്ചി​രു​ന്നു. ഭാ​ര്യ: ഉ​ഷാ​കു​മാ​രി. മ​ക്ക​ൾ: അ​രു​ൺ (അ​നു- ദു​ബാ​യ്), അ​ർ​ജു​ൻ (ആ​ർ​മി). സം​സ്കാ​രം പി​ന്നീ​ട്. സൈ​ക്കി​ൾ യാ​ത്രി​ക​നായ നി​ര​ണം ചു​ര​ക്കാ​ട്ട് തോ​മ​സ് വ​ർ​ഗീ​സ് (അ​ച്ച​ൻ​കു​ഞ്ഞ് - 62) ആണ് ​ആശുപത്രി യിൽ മ​രി​ച്ച​ത്. ഭാ​ര്യ ലി​ല്ലി ത്രോ​മ​സ്. മ​ക്ക​ൾ: ജി​തി​ൻ തോ​മ​സ്, ലീ​നാ തോ​മ​സ്, മ​രു​മ​ക​ൾ: ബ​ൻ​സ​ൺ

International

ഇസ്രയേലിൽ ഭീകരാക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

ടെ​​​ൽ അ​​​വീ​​​വ്: പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ക്ര​​​മി കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രി​​​ലേ​​​ക്കു വാ​​​ഹ​​​നം ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യും പി​​​ന്നീ​​​ട് ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബേ​​​ത്ത് ഷി​​​യാ​​​നി​​​ലാ​​​ണ് ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് വാ​​​ഹ​​​നം ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റിയത്. ഇ​​​വി​​​ടെ അ​​​റു​​​പ​​​ത്തെ​​​ട്ടു​​​കാ​​​ര​​​ൻ മ​​​രി​​​ക്കു​​​ക​​​യും 16കാ​​​ര​​​നു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് കാ​​​റി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട അ​​​ക്ര​​​മി 12 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ഐ​​​ൻ ഹാ​​​രോ​​​ദി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 37 വ​​​യ​​​സു​​​ള്ള സ്ത്രീ ​​​കൊ​​​ല്ല​​​പ്പെ​​​ട്ടു.

അ​​​ക്ര​​​മി​​​യെ ആ​​​യു​​​ധ​​​ധാ​​​രി​​​യാ​​​യ ഒ​​​രു ഇ​​​സ്രേ​​​ലി വെ​​​ടി​​​വ​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

National

മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ന് സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് മ​ര​ണം

മൈ​സൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ന് സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ബ​ലൂ​ൺ വി​ൽ​പ്പ​ന​ക്കാ​ര​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹൈ​ഡ്ര​ജ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 8.45ഓ​ടെ​യാ​ണ് സം​ഭ​വം.

ബ​ലൂ​ൺ വി​ൽ​പ്പ​ന​ക്കാ​ര​നും ബ​ലൂ​ൺ വാ​ങ്ങാ​നെ​ത്തി​യ വ്യ​ക്തി​യു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ന്‍റെ​യും ബോം​ബ് സ്ക്വാ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

ആ​സാ​മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ദി​സ്പു​ർ: ആ​സാ​മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ണ്ടും സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 58 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ക​ർ​ബി ആം​ഗ്ലോം​ഗ്, വെ​സ്റ്റ് ക​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​ക​ളി​ലെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് വി​ച്ഛേ​ദി​ച്ചു. ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് സ്വ​യം​ഭ​ര​ണ അ​വ​കാ​ശ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.

ഇ​വി​ടെ കു​ടി​യേ​റി​യ മ​റ്റു വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന നേ​പ്പാ​ൾ, ബി​ഹാ​ർ കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തി​യ​ത്.

National

വിവാഹ സത്കാരത്തിനിടെ വെടിവയ്പ് ; രണ്ടു പേർ കൊല്ലപ്പെട്ടു

ലു​​​ധി​​​യാ​​​ന: പ​​​ഞ്ചാ​​​ബി​​​ൽ വി​​​വാ​​​ഹ സ​​ത്കാ​​​ര​​​ത്തി​​​നി​​​ടെ ര​​​ണ്ടു സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ര​​​ണ്ടു പേ​​​ർ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു.

പ​​​ഖോ​​​വ​​​ൽ റോ​​​ഡി​​​ൽ ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങി​​​ന് ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട ര​​​ണ്ട് സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ മു​​​ൻ​​​വൈ​​​രാ​​​ഗ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ശു​​​ഭം മോ​​ട്ട​​​യു​​​ടെ​​​യും അ​​​ങ്കു​​​റി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഈ ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ നി​​​ര​​​വ​​​ധി എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ളു​​​മു​​​ണ്ട്.

വി​​​വാ​​​ഹ വേ​​​ദി​​​യി​​​ൽ വ​​​ച്ച് പ​​​ര​​​സ്പ​​​രം ക​​​ണ്ടു​​​മു​​​ട്ടി​​​യ ഇ​​​വ​​​ർ നി​​​സാ​​​ര​​​കാ​​​ര്യ​​​ത്തെ​​​ച്ചൊ​​​ല്ലി ആ​​​രം​​​ഭി​​​ച്ച വാ​​​ഗ്വാ​​​ദം പി​​​ന്നീ​​​ട് സം​​​ഘ​​​ട്ട​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് സാ​​​ക്ഷി​​​ക​​​ളു​​​ടെ മൊ​​​ഴി.

ഇ​​​രു​​​സം​​​ഘ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ 20-25 റൗ​​​ണ്ട് വെ​​​ടി​​​യു​​​തി​​​ർ​​​ത്തെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​റ് പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​നി​​​യും ഏ​​​ഴ് പേ​​​ർ​​​ക്കാ​​​യി തെര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

National

യു​പി​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; ര​ണ്ടു​പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്ന്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ​രാ​ബ​ങ്കി ജി​ല്ല​യി​ലെ ടി​കൈ​ത്‌​ന​ഗ​ർ പ്ര​ദേ​ശ​ത്തെ സ​രാ​യ് ബ​രാ​യ് ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ല​ക്നോ​വി​ലെ ട്രോ​മ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ പി​ഴ​വാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥി​ക നി​ഗ​മ​നം.

പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ യൂ​ണി​റ്റി​നു​ള്ളി​ൽ പ​തി​വ് ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഫാ​ക്ട​റി​യി​ൽ നി​ന്നു​മു​ണ്ടാ​യ ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

ഫാ​ക്ട​റി അ​ഗ്നി​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നും സ്ഫോ​ട​ന​ത്തി​നു​ശേ​ഷം തീ ​ആ​ളി​ക്ക​ത്തി​യ​താ​ണ് അ​പ​ക​ട തീ​വ്ര​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യി സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് അ​നു​രാ​ഗ് സിം​ഗ് സ്ഥി​രീ​ക​രി​ച്ചു. പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യു​ടെ ലൈ​സ​ൻ​സ് ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കു​ന്ന വി​വ​രം. സ്ഫോ​ട​ന​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ ഖാ​ലി​ദി​നും സ​ഹോ​ദ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

 

National

ആ​സാം റൈ​ഫി​ൾ​സ് ട്ര​ക്കി​ന് നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

 

ഇം​ഫാ​ൽ: ഇം​ഫാ​ലി​ൽ ആ​സാം റൈ​ഫി​ൾ​സ് ട്ര​ക്കി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജ​വ​ൻ​മാ​ർ കൊ​ല​പ്പെ​ട്ടു. ഇം​ഫാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം.

അ​ക്ര​മി​ക​ൾ പ​തി​യി​രു​ന്ന് ട്ര​ക്കി​ന് നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​വാ​സി​ക​ളും പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Latest News

Corehub Up